കാട്ടൂര്‍ പോംപെ സെന്റ് മേരീസ് എസ്എസ്എല്‍സി 1975 ബാച്ചിന്റെ 50-ാം വര്‍ഷ സുവര്‍ണ ജൂബിലി സ്നേഹസംഗമം നടത്തി

കാട്ടൂര്‍ പോംപെ സെന്റ് മേരീസ് എസ്എസ്എല്‍സി 1975 ബാച്ചിന്റെ 50-ാം വര്‍ഷ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായ പ്രഫ. പി.വി. കൃഷ്ണന്‍നായര്‍ തിരിതെളിയിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പോംപെ സെന്റ് മേരീസ് എസ്എസ്എല്‍സി 1975 ബാച്ചിന്റെ 50-ാം വര്‍ഷ സുവര്‍ണ ജൂബിലി 200 ല്‍പരം പേര് അടങ്ങുന്ന ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്ത് ചേര്‍ന്ന് സ്നേഹസംഗമം നടത്തി. ഡോ. ജോണ്സണ് ഫ്രാന്‍സീസിന്റെ അധ്യക്ഷത വഹിച്ചു. പ്രഫ. പി.വി. കൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായിരുന്നു. ഷെറീഫ് ഇബ്രഹിം, സെക്രട്ടറി ഉല്ലാസ്, ട്രഷറര്‍ ജോസ് കെ. ആലപ്പാട്ട്, ജന്‍സണ്‍ പാലത്തിങ്കല്‍, മുരളി കൊല്ലാറ, ജോര്‍ജ് ഡി. ദാസ്, ആനിജയ, ലില്ലി റാഫേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥിനികളായ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളി, ഗാനമേള തുടങ്ങിയവ പഴയ സ്മരണങ്ങള്‍ ഓര്‍മപ്പെടുത്തി.