കുടുംബശ്രീ കലോത്സവത്തിന് സമാപനം; വെള്ളാങ്കല്ലൂര് സിഡിഎസിന് ഓവറോള് കിരീടം

കുടുംബശ്രീ കലാമേള അരങ്ങ് 2025ല് സിഡിഎസ് ഓവറോള് കിരീടം നേടിയ വെള്ളാങ്കല്ലൂര് പഞ്ചായത്ത് മന്ത്രി ഡോ. ആര്. ബിന്ദുവില് നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര് ഇരിങ്ങാലക്കുട ക്ലസ്റ്റര്തല കുടുംബശ്രീ കലാമേള അരങ്ങ് 2025ല് 119 പോയിന്റോടെ വെള്ളാങ്കല്ലൂര് പഞ്ചായത്ത് സിഡിഎസ് ഓവറാള് കിരീടം നേടി. മന്ത്രി ആര്. ബിന്ദുവില്നിന്നു പ്രസിഡന്റ് നിഷ ഷാജി, ക്ഷേമകാര്യ അധ്യക്ഷ സിന്ധു ബാബു, മെമ്പര് സെക്രട്ടറി സുജന് പൂപ്പത്തി, ചെയര്പേഴ്സണ് ഗീതാഞ്ജലി ബിജു, അക്കൗണ്ടന്റ് ദീപ, എഡിഎസ്, സിഡിഎസ് ഭാരവാഹികള്, അയല്ക്കൂട്ട ഓക്സിലറി ഗ്രൂപ്പംഗങ്ങള് എന്നിവര് ചേര്ന്ന് ഓവറോള് ട്രോഫി ഏറ്റുവാങ്ങി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. യു. സലില്, കാട്ടൂര് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വെള്ളാങ്കല്ലൂര് പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, അഡ്വ. ജിഷ ജോബി, ലേഖ ഷാജന്, അമ്പിളിജയന് എന്നിവര് സംസാരിച്ചു.