തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര് ചികിത്സയില്‍

ഇരിങ്ങാലക്കുട: തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി ഇന്നലെ വൈകീട്ട് വീട്ടില്‍ വച്ച് അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് 5.15 ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായുടെ കടിയേറ്റത്. തെരുവുനായയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വെറ്റിനറി ഡോക്ടര്‍മാര്‍ മാരാത്ത് കോളനിയില്‍ നാലു നായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിരുന്നതായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.