കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടെ പോലീസുദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍; രണ്ടുപേര്‍ അറസ്റ്റില്‍

ഗോപകുമാര്‍, അബിജിത്ത്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിനിടെ പോലീസുദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. നന്തിക്കര സ്വദേശികളായ തേവര്‍മഠത്തില്‍ വീട്ടില്‍ ഗോപകുമാര്‍ (34 ), കിഴുത്താണി വീട്ടില്‍ അബിജിത്ത് (26 ) എന്നിവരാണ് അറസ്റ്റിലായത്. കിഴക്കേനടയില്‍ പുലര്‍ച്ചെ ഒരു മണിക്ക് വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്യുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉമേഷ് കൃഷ്ണന്, മാള പോലീസ് സ്റ്റേഷനിലെ ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചതിലുള്ള വൈരാഗ്യത്തില്‍ ഇവര്‍ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുദ്ദ്യോഗസ്ഥര്‍ കൂടി എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. അബിജിത്ത് കൊടകര പോലീസ് സ്റ്റേഷനില്‍ 2021 ല്‍ ഒരു വധശ്രമക്കേസിലും, പുതുക്കാട് പോലീസ് സ്റ്റേഷനില്‍ 2025 ല്‍ ഒരു അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫ്രെഡി റോയ്, ഷിബു വാസു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.