നാട് ഒന്നാകെ ഇന്ത്യന്‍ സൈനികര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണം: അഡ്വ. തോമസ് ഉണ്ണിയാടന്

പഹല്‍ഗാമില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നല്കിയ ശക്തമായ തിരിച്ചടിയില്‍ സൈനികര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കിയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേരള കോണ്‍ഗ്രസ് നടത്തിയ ചടങ്ങ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പഹല്‍ഗാമില്‍ ഇന്ത്യന്‍ സഹോദരങ്ങളെ നിഷ്ഠൂരമായി കൊലചെയ്ത കൊടും തീവ്രവാദികള്‍ക്കും അവരെ സഹായിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുകയും ഇന്ത്യന്‍ ജനതയെ സുരക്ഷിതമായി കാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കര വ്യോമ നാവിക സേനാംഗങ്ങളെ അഭിമാനപൂര്‍വം സ്മരിക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നല്കിയ ശക്തമായ തിരിച്ചടിയില്‍ സൈനികര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കിയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേരള കോണ്‍ഗ്രസ് നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി സേതു മാധവന്, വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് മാഗി വിന്‍സെന്റ്, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന്, കെ. സതീഷ്, അഡ്വ. ഷൈനി ജോജോ, ഫിലിപ്പ് ഓളാട്ടുപുറം, ലാസര്‍ കോച്ചേരി, അജിത സദാനന്ദന്, അഷറഫ് പാലിയത്താഴത്ത്, എം.എസ്. ശ്രീധരന്, എബിന് വെള്ളാനിക്കാരന്‍ ലിംസി ഡാര്വിന്, ബിജോയ് ചിറയത്ത്, ലാലു വിന്‍സെന്റ്, അനൂപ് രാജ്, വിനീത് വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.