മാനസ മോഹിനിയാട്ടം പുരസ്കാരം ലാസ്യമുദ്ര ഈ വര്‍ഷം കലാമണ്ഡലം പ്രഷീജ ഗോപിനാഥന്

പ്രഷീജ ഗോപിനാഥന്.
ഇരിങ്ങാലക്കുട: മോഹിനിയാട്ടം നര്‍ത്തകി പദ്മശ്രീ കലാമണ്ഡലം സത്യഭാമയുടെ സ്മരണാര്‍ത്ഥം, ഷൊര്‍ണൂര്‍ മാനസ കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാനസ മോഹിനിയാട്ടം പുരസ്കാരത്തിന് (ലാസ്യമുദ്ര) നര്‍ത്തകിയും നൃത്തസംവിധായികയും അദ്ധ്യാപകയുമായ കലാമണ്ഡലം പ്രഷീജ ഗോപിനാഥിനെ തെരഞ്ഞെടുത്തു. കലാമണ്ഡലം ശൈലിയെ പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. കഴിഞ്ഞവര്‍ഷം മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ഏര്‍പ്പെടുത്തിയ വി.എസ്. ശര്‍മ്മ എന്റോമെന്റും ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി ഇരിങ്ങാലക്കുടയില്‍ ശ്രീഭരതം സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തകലാലയം നടത്തി വരുന്നു. പ്രശസ്തി പത്രവും മൊമെന്റോയും പതിനൊന്നായിരത്തി ഒരുനൂറ്റിപതിനൊന്ന് (11,111) രൂപയും അടങ്ങുന്ന പുരസ്കാരം ഷൊര്‍ണൂരില്‍ നടക്കുന്ന മാനസ ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ അവസാനദിവസമായ മെയ് 11ന് വി.കെ. ശ്രീകണ്ഠന് എംപി സമ്മാനിക്കും.