തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണം കേരള കോണ്‍ഗ്രസ് ക്യാമ്പ് -പി.ജെ. ജോസഫ്

കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ദ്വിദിന ക്യാമ്പിന്റ ഉദ്ഘാടനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് നിര്‍വഹിക്കുന്നു. ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് സമീപം.
ഇരിങ്ങാലക്കുട: 2001, 2006, 2011 നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായ തുടര്‍ച്ചയായ വിജയം വീണ്ടും തിരികെ കൊണ്ടുവരണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം പാര്‍ട്ടിക്കും യുഡിഎഫിനും ശക്തി പകരും. ആസന്നമായ തദ്ദേശ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ഭരണം ഉറപ്പാക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡല ദ്വിദിന ക്യാമ്പ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി.ജെ. ജോസഫ്.
ക്യാമ്പിന്റ സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. അന്തരിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് നേതാക്കളെ അനുസ്മരിക്കുന്ന ചടങ്ങ്, മുതിര്‍ന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങ് എന്നിവയെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ മിനി മോഹന്‍ദാസ് അവതരിപ്പി ച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തില്‍ ചര്‍ച്ച നടന്നു. യുഡിഎഫ് പ്രവര്‍ത്തനത്തില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ നിരന്തരം സമരരംഗത്ത് വരണമെന്നും യുഡിഎഫ് എംഎല്‍എയുടെ കാലത്തുണ്ടായ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ക്യാമ്പ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
വര്‍ക്കിംഗ് ചെയര്മാന് മുന്‍ എംപി പി.സി. തോമസ്, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജോയ് ഗോപുരന്‍, കെ. വി. കണ്ണന് ഭാരവാഹികളായ എം.കെ. സേതുമാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോസ് ചെമ്പകശേരി, കെ. സതീഷ്, മാഗി വിന്‍സെന്റ്, അഡ്വ. ഷൈനി ജോജോ, വിവേക് വിന്‍സെന്റ്, ഫെനി എബിന്, തുഷാര ബിന്ദു, അജിത സദാനന്ദന്, ലിംസി ഡാര്വിന്, ദീപക് അയ്യഞ്ചിറ, വിനീത് വിന്‍സെന്റ്, ആര്‍തര്‍ വിന്‍സെന്റ്, ലാല വിന്‍സെന്റ്, എം.എസ്. ശ്രീധരന്, എബിന് വെള്ളാനിക്കാരന്‍, എ.കെ. ജോസ് അരിക്കാട്ട്, ശിവരാമന് കൊല്ലം പറമ്പില്‍, ശങ്കര്‍ പഴയാറ്റില്‍, ടോം ജോസ് അഞ്ചേരില്‍, റാണി കൃഷ്ണന്, ഷീല ജോയ് എപ്പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.