കെപിഎസ്ടിഎ അധ്യാപക മന്ദിരത്തിന് തറക്കല്ലിട്ടു

കെപിഎസ്ടിഎ ഇരിങ്ങാലക്കുട കെപിഎസ്ടിഎ ടീച്ചേഴ്സ് നെസ്റ്റ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് തറക്കല്ലിടുന്നു.
ഇരിങ്ങാലക്കുട: കെപിഎസ്ടിഎ ഇരിങ്ങാലക്കുട കെപിഎസ്ടിഎ ടീച്ചേഴ്സ് നെസ്റ്റ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് തറക്കല്ലിട്ടു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോര്‍ജ്ജ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജെ. ഷാജി, ആന്റോ പി. തട്ടില്‍, തൃശൂര്‍ റവന്യു ജില്ല പ്രസിഡന്റ് പി.സി. ശ്രീപത്മനാഭന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ജെ. ദാമു, ടി.എസ്. സുരേഷ് കുമാര്‍, ബി. ബിജു, എന്‍.പി. രജനി, എം.ആര്. ആംസണ്‍, ഷിജി ശങ്കര്‍, സി. നിധിന് ടോണി, പി. മെല്വിന് ഡേവീസ്, വി. ഇന്ദുജ, കെ.വി. സുശീല്‍ എന്നിവര്‍ പ്രസംഗിച്ചു.