നെന്മണിയല്ല; ഇത് കണ്ണീര്‍ക്കണം. കൊയ്തെടുത്ത പ്രതീക്ഷകളും പൊലിയുന്നുവോ…? കണ്ണീരോടെ കര്‍ഷകര്‍

കൊയ്തു കഴിഞ്ഞു മൂന്നാഴ്ച പിന്നീട്ടട്ടും സംഭരിക്കാതെ പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂളിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ലിനു മുന്നില്‍ കര്‍ഷര്‍ ഫാ. ജോസ് ചുങ്കത്തിനൊപ്പം.
കൊയ്ത്തു കഴിഞ്ഞ് മൂന്നാഴ്ച; നെല്ല് സംഭരിക്കാന്‍ ആരുമില്ല, പ്രതീക്ഷകള്‍ നശിച്ച് കര്‍ഷകര്‍
ഇരിങ്ങാലക്കുട: കൊയ്ത്തു കഴിഞ്ഞ് മൂന്നാഴ്ച പിന്നീട്ടട്ടും നെല്ല് സംഭരിക്കുവാന്‍ മില്ലുടമകളോ ഏജന്റുമാരോ തയ്യാറാകാത്തതില്‍ പ്രതീക്ഷകള്‍ നശിച്ചിരിക്കുകയാണ് മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകരുടേത്. പുല്ലൂര്‍ പള്ളിക്കു സമീപമുള്ള സെന്‍് സേവിയ്ഴ്സ് സ്കൂള്‍ ഗ്രൗണ്ടിലും പള്ളി പറമ്പിലും ടണ്‍ കണക്കിന് നെല്ല് സംഭരിക്കാനാളില്ലാത്തതിനാല് കെട്ടികിടക്കുകയാണ്. മുരിയാട് പഞ്ചായത്തിലെ കൃഷി ഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതി. 80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടികിടക്കുന്നത്.
ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നത്. പുല്ലര്‍ സെന്റ് സേവിയേഴ്സ് ആശ്രമം, ബാബു കോലംങ്കണ്ണി, ശേഖരന് കോച്ചേരി, ബിജു ചിറയത്ത്, വിക്രമന് അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന് തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുപള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് സംഭരിക്കാതെ കെട്ടികിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയതവരുടെയും ഗതി ഇതു തന്നെ. കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ വിളവെടുത്ത നെല്ലാണ് വില്ക്കാന് കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
നെല്ല് ഇനി എന്ന് സംഭരിക്കു മെന്ന് നിശ്ചയമില്ല. നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് ആയക്കുന്ന സമയത്ത് വളരെ കൂടുതലായിട്ടുള്ള കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്. ഉണങ്ങി കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല, അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈക്കോ ഉദ്യോഗസ്ഥരും മില്ലുടമകളും ആവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ ചേദ്യം. പണം മുടക്കി അധ്വനിച്ച് ബുദ്ധിമുട്ടുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ ഉപ്പുകൂട്ടിയിട്ട് വേണോ ഈ കമ്പനിക്കാര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും ചൊറു ഉണ്ണനെന്ന് ആശ്രമത്തിന്റെ കീഴിലുള്ള പാടശേഖരത്തിന്റെ ചുമതലയുള്ള ഫാ. ജോസ് ചുങ്കത്ത് ചോദിച്ചു.
നെല്ല് ാടത്ത് കിടക്കുന്നത് മൂലം മഴയെ ഭയന്നാണ് കര്‍ഷകര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇപ്പോഴും പാടശേഖരത്തില്‍ കൊയ്തു നടന്നു കൊണ്ടിരിക്കുകയാണ്. കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്. ഒരു മഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ്.
കൊയ്ത്തു കഴിഞ്ഞ് സൂക്ഷിക്കുന്ന നെല്ലില്‍ വേനല്‍മഴയില്‍ ഈര്‍പ്പമുണ്ടായി നെല്ല് നശിച്ചു പോകുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷി മന്ത്രിയും ജില്ലാ കളക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപ്പെട്ട് കര്‍ഷകരെ സഹായിച്ച് നെല്ല് മില്ലുകള്‍ എത്രയും വേഗം ഏറ്റെടുക്കുന്നതിനും അതിന്റെ പണം എത്രയും വേഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായി സമരപരിപാടികളുമായി രംഗത്തിറങ്ങമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
