ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനം കടുപ്പശേരി തിരുഹൃദയ സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ ഹാളില്‍ വച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കുടുംബയോഗം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യാഥിഥി ആയിരുന്നു. കുടുംബയോഗത്തിന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. വില്‍സണ്‍ കോക്കാട്ട്. ഫാ. ജോര്‍ജ് ചിറ്റിലപ്പിള്ളി, കടുപ്പശേരി തിരുഹൃദയ സേക്രട്ട് ഹാര്‍ട്ട് വികാരി ഫാ. ജോമിന് ചരടായി, അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ജോമോന് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ജോജി കോക്കാട്ട്, ജനറല്‍ സെക്രട്ടറി പയസ് കെ. പോള്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ.ജെ. ജോണ്സണ്, ട്രഷറര്‍ കെ.ഐ. ജോണ്സണ് എന്നിവര്‍ സംസാരിച്ചു.