സ്വദേശി മിഷന് കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു

സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാടിന്റെ പാരമ്പര്യങ്ങളേയും പൈതൃകങ്ങളേയും, വിസ്മൃതിയിലായ മഹദ് വ്യക്തികളെയും ചരിത്രങ്ങളെയും ലോകസമക്ഷം പുനരവതരിപ്പിക്കാനും വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയില്‍ ഉദ്ഘാടനം ചെയ്തു. സ്വാശ്രയഭാരത സങ്കല്പം ഗ്രാമങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മഹാരാജ് സൂചിപ്പിച്ചു. അതിനു വേണ്ടി ജാതി മത രാഷ്ട്രീയ വര്‍ണ്ണ വര്‍ഗ്ഗ ഭേദങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധ ഗണിത ജ്യോതിശാസ്ത്ര പ്രതിഭയായ സംഗമഗ്രാമ മാധവ ആചാര്യരെ കുറിച്ചുള്ള പഠന പ്രചരണങ്ങള്‍ക്ക് കാര്യാലയത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സ്വദേശി ജഗരണ മഞ്ച് സംസ്ഥാന സംയോജക് വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു. സ്വാമി രാമപ്രസദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍, ആചാര്യ വിനയകൃഷ്ണ, കെ.എ. ഫിറോസ് ഖാന്, മാര്ട്ടിന് പി. പോള്‍, കെ.എഫ്. ജോസ്, സോമന് ശാരദാലയം, ആന്റോ പുന്നേലിപറമ്പില്‍, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍, ശശി ശാരദാലയം, പി.എല്‍. ജോസ്, കുമാരന് കൊട്ടാരത്തില്‍, ജോസ് കുഴിവേലി, കെ.വി. സുരേഷ് കൈതയില്‍, പോള്‍ കോട്ടപ്പടിക്കാരന്, വിശ്വബ്രാഹ്മണ ആചാര്യ സമിതി അധ്യക്ഷന്‍ രാജേഷ് ആചാര്യ, ഹിമദാസ്, ജോസ് എന്നിവര്‍ പ്രസംഗിച്ചു. സ്വദേശി ജഗരണ മഞ്ച് തൃശൂര്‍ ജില്ല സംയോജക് ഡോ. സണ്ണി ഫിലിപ്പ് സ്വാഗതവും, രേഖ വരമുദ്ര നന്ദിയും പറഞ്ഞു.