സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്നേഹഭവനം നല്കി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ വിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ വിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് നിര്‍വഹിച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല മുഖ്യതിഥി ആയിരുന്നു. ഭാരത് സ്കൗട്ട്സ്വ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന് സെക്രട്ടറി ജാക്ക്സണ് വാഴപ്പിള്ളി, അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ജിജി ചന്ദ്രന്, ഡിസ്ട്രിക്ട് കമ്മീഷണര്‍ എന്‍.സി. വാസു, ഗൈഡ് വിഭാഗം ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.കെ. ജോയ്സി. ലോക്കല്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കുര്യന് ജോസഫ്, വാര്‍ഡ് മെമ്പര്‍ ബെന്നി തെക്കിനിയത്ത്, ഇരിങ്ങാലക്കുട നാഷണല്‍ സ്കൂള്‍ മാനേജര്‍ വിപിആര്‍ മേനോന്, പിടിഎ പ്രസിഡന്റ് പി. വിജയന്, പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി, ഹെഡ്മാസ്റ്റര് വി.എം. ഹരിദാസ്, ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് സെക്രട്ടറി ടി.എന്‍. പ്രസീദ, സ്നേഹഭവനം കണ്‍വീനര്‍ കെ.വി. സുശീല്‍, ബുള്‍ബുള്‍ വിഭാഗം സ്റ്റേറ്റ് കമ്മീഷണര്‍ വി. വിശാലക്ഷി എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്