ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ സംരംഭക ഉച്ചകോടി

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ എംബിഎ വിഭാഗമായ ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് സംരംഭക ഉച്ചകോടി കെഎല്‍എഫ് ലിമിറ്റഡ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ എംബിഎ വിഭാഗമായ ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് സംരംഭക ഉച്ചകോടി സംഘടിപ്പിച്ചു. കെഎല്‍എഫ് ലിമിറ്റഡ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. പോള്‍ ഫ്രാന്‍സിസ്, ഡെന്റ്കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കുരിയാക്കോസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ആര്‍സിഎം ഹോസ്പിറ്റല്‍ ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഡയറക്ടര്‍ ലിന്റ രാകേഷ്, മഞ്ഞിലാസ് ഫുഡ് ടെക് അസോസിയേറ്റ് ഡയറക്ടര്‍ ആനി വിനോദ് മഞ്ഞില, നവ്യ ബേക്കേഴ്സ് എംഡി ബിജു ജോസഫ്, അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയര്മാന് വി.എ. റിയാസ് എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, എംബിഎ ഡയറക്ടര്‍ ഡോ. വിഘ്നേഷ് കാര്‍ത്തിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.