ലഹരിക്കെതിരെ ജനജാഗ്രതാചരണവും അമ്മച്ചങ്ങലയും സംഘടിപ്പിച്ചു

ലഹരിക്കെതിരെ പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ ദിനാചര ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വികസന വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു മഹാത്മഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗ്രതാ ദിനാചരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വികസന വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.കെ. യൂസഫ്, കെ.കെ. ചന്ദ്രശേഖരന്, സാബു കാനംകുടം എന്നിവര്‍ സംസാരിച്ചു. അമ്മച്ചങ്ങല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി. ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.ബി. ഷക്കീല ടീച്ചര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് ഡിവിഷന് അംഗം ശശികുമാര്‍ ഇടപ്പുഴ സംസാരിച്ചു. വയോജന സംഗമം ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.