കാട്ടൂര്‍ മണ്ണൂക്കാട് അവര്‍ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടു തിരുനാളിന് കൊടികയറി

കാട്ടൂര്‍ മണ്ണൂക്കാട് അവര്‍ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടു തിരുനാളിന് രൂപത വികാരി ജനറാള്‍ മോണ്‍.ജോളി വടക്കന്‍ കൊടിയേറ്റുന്നു.
കാട്ടൂര്‍: കാട്ടൂര്‍ മണ്ണൂക്കാട് അവര്‍ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടു തിരുനാളിന് കൊടികയറി. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ മെയ് 11 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കുന്നു. ഫാ. കിന്‍സ് എളംകുന്നപ്പുഴ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടു നേര്‍ച്ച, വൈകീട്ട് ആറിന് ഇടവക ദിനാഘോഷം നടക്കും.
വികാരി ഫാ. ജിന്റോ വേരംപിലാവ്, കൈക്കാരന്മാരായ ആഗ്നല്‍ കൊമ്പന്, മാര്ട്ടിന് ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഷാജി ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കും.