കതിര്പ്പിള്ളി കുളം നവീകരണത്തിന് തുടക്കമായി
കതിര്പ്പിള്ളി കുളം നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിലെ ഊരകം വെസ്റ്റ് 11ാം വാര്‍ഡിലെ കതിര്പ്പിള്ളി കുളം നവീകരണത്തിന്റെ പാതയിലേക്ക്. 37 വര്‍ഷത്തിന് ശേഷമാണ് കതിര്പ്പിള്ളി കുളം നവീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കുളം വൃത്തിയാക്കി കുളത്തിന് ചുറ്റും കരിങ്കല്‍ ഭിത്തികള്‍ ഉയര്‍ത്തി ആവശ്യമായ ലൈറ്റിങ്ങും നടപാതയും റാംപും അടക്കമുള്ള പ്രവര്‍ത്തികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനം കുളത്തിനു ചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി ഉയര്‍ത്തുകയും, കുളം വൃത്തിയാക്കുകയും റാമ്പു നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ്.
രണ്ടാം ഘട്ടത്തില്‍ പാത്ത് വേയും ലൈറ്റിങ്ങും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. നഗര സഞ്ചയിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിക്കപ്പെടുന്നത്. കുളം നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ബാബു ചുക്കത്ത്, റിജു പോട്ടകാരന്, പി.ടി. ജോയ്, ബെന്നി കാരേപറമ്പില്‍, ജെയ്ക്കബ്ബ് പട്ടത്ത്, രാജന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അസി. എന്‍ജിനീയര്‍ സിമി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്