ആതുരസേവനം: കുടുംബശ്രീയും നിപ്മറും കൈകോര്‍ക്കുന്നു
നിപ്മറില്‍ ഡമ്മി ഉപയോഗിച്ച് പ്രാഥമിക പരീശീലനം നടത്തുന്ന പരിശീലകര്‍.
ഇരിങ്ങാലക്കുട: വയോജനങ്ങള്‍ കിടപ്പുരോഗികള്‍ എന്നിവരെ ശാസ്ത്രീയമായി പരിചരിപ്പിക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച് കുടുംബശ്രീയും നിപ്മറും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. സംസ്ഥാനതലത്തില്‍ 1000 സ്ത്രീകള്‍ക്കാണ് നിപ്മര്‍ രോഗീ പരിചരണത്തില്‍ പരിശീലനം നല്‍കുക. സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയും ജീവിതം നിലവാരം മെച്ചപ്പട്ടതിനാല് ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്.
ഒപ്പം ജീവിതശൈലീരോഗങ്ങളും കൂടി. അണുകുടുംബ വ്യവസ്ഥ വ്യാപകമായതോടെ മുതിര്‍ന്നവരുടെ പരിപാലനത്തിന് വീട്ടില്‍ ആളില്ലാത്ത നിലവന്നു. രോഗം, വാര്‍ദ്ധക്യം തുടങ്ങിയ അവസ്ഥകളില്‍ ശാസ്ത്രീയമായ പരിചരണം നല്കാന് പ്രാപ്തരായ പരിപാലകരുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ഒരുമാസം നീണ്ടു നില്ക്കുന്ന പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയ പരിശീലന പരിപാടിക്കാണ് നിപ്മര്‍ രൂപം നല്‍കിയിരിക്കുന്നത്. വിഷയാധിഷ്ടിത ക്ലാസുകളും പ്രായോഗിക പരിശീലനവും അടങ്ങുന്നതാണ് പരിശീലനം. 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. കുടുംബശ്രീയാണ് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. പരിശീലനം തികച്ചും സൗജന്യമാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുടുംബശ്രീ പ്ലേസ്മെന്റ് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍