ഠാണ- ബസ് സ്റ്റാന്‍ഡ് റോഡിലെ തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിച്ചു
ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്‍ഡ് റോഡിലെ തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിക്കുന്നു.
ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്‍ഡ് റോഡിലെ തകര്‍ന്ന സ്ലാബ് നഗരസഭ മാറ്റി സ്ഥാപിച്ചു. ബസ് സ്റ്റാന്‍ഡ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ കാനയുടെ കോണ്‍ക്രീറ്റ് സ്ലാബാണ് രണ്ടുദിവസം മുമ്പ് തകര്‍ന്നത്. നഗരസഭ അധികൃതരുടെ മേല്‍നോട്ടത്തില്‍ പുതിയ സ്ലാബിട്ട് കോണ്‍ക്രീറ്റ് ചെയ്തത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുന്നിലൂടെ ഠാണാവിലേക്ക് പോകുന്ന നഗരസഭയുടെ പ്രധാനപ്പെട്ട റോഡിലായിരുന്നിട്ടുകൂടി സ്ലാബ് മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. റോഡിന് കുറുകേ കാട്ടൂര്‍ റോഡിലേക്ക് നിര്‍മിച്ചിരിക്കുന്ന കാനയുടെ കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്നാണ് പഴക്കംകൊണ്ട് ഒടിഞ്ഞുവീണത്. സംഭവത്തെത്തുടര്‍ന്ന് ഇരുവശത്തുമായി മുന്നറിയിപ്പ് കോണുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുത്തിരുന്നില്ല.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്