പിഎംഎവൈ (ജി) ആവാസ് പ്ലസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും 15 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ ആവാസ് പ്ലസ് പദ്ധതി വഴിയുള്ള 15 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ ആവാസ് പ്ലസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും 15 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, എല്‍എസ്ജിഡി ടി.ജി. ഡെപ്യൂട്ടി ഡയറക്ടര്‍ അബിജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് പി.ടി. കിഷോര്‍ എന്നിവര്‍ യോഗത്തിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ആനന്ദപുരം ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ഷീന രാജന്, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മറിയാമ്മ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു