ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന് ഓണാഘോഷം
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം കേന്ദ്ര ബാലസാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മുത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ഒരുക്കിയ ഓണാഘോഷം കേന്ദ്ര ബാലസാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഓണസ്മൃതികള്‍ കേരളത്തിന്റെ സംസ്കാര സമ്പത്താണെന്നും, ഒരുമയില്‍ ഒന്നാവാന്‍ ഓണം നമ്മോടെപ്പം എന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ഷാജു അബ്രാഹാം കണ്ടംകുളത്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത് സ്വാഗതവും ട്രഷറര്‍ ബെന്നി പള്ളായി നന്ദിയും പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു ജോര്‍ജ്ജ്, ഫാ. മില്‍നര്‍, കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, സിസ്റ്റര്‍ സീമ പോള്‍, കെ.ഇ. അശോകന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭാരവാഹികളായ വിജു അക്കരക്കാരന്‍, സക്കീര്‍ ഓലക്കോട്ട്, ജെയ്മോന് അമ്പൂക്കന്, ആനി പോള്‍, ഡെല്റ്റി ജീസണ്‍ എന്നിവര്‍ നേതൃത്വം നല്കി. നൂറിലധികം കലാതാരങ്ങള്‍ അണിനിരന്ന കലാ പരിപാടിയും സംഘടിപ്പിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്