റെസിഡന്‍സ് അസോസിയേഷനുകള്‍ പ്രാദേശിക വികസനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കുവാന്‍ സാധിക്കും- ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്

ഉദയ റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാടിന്റെ പ്രാദേശിക വികസനങ്ങള്‍ക്ക് റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുഖ്യപങ്ക് വഹിക്കുവാന്‍ സാധിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്. ഉദയ റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു ചെയര്‍പേഴ്സണ്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ മുഖേന ഭരണാധികാരികള്‍ക്കു മുന്നില്‍ എത്തുകയും അത് ജനങ്ങള്‍ക്ക് നിറവേറ്റി കൊടുക്കുവാനും സാധിക്കുമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. റെസിഡന്‍സ്് അസോസിയേഷന് പ്രസിഡന്റ് പി.വി. ബാലക്യഷ്ണന് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, ഷെല്ലി വില്‍സണ്‍, അസോസിയേഷന് വൈസ് പ്രസിഡന്റ് പോള്‍ കരിമാലയ്ക്കല്‍ ഇ.പി. സഹദേവന് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.