പുല്ലുവില, ആര്‍ക്കും വേണ്ട വഴിയോര വിശ്രമകേന്ദ്രം
നടവരമ്പ് ചിറവളവിലെ വഴിയോര വിശ്രമകേന്ദ്രം കാടുപിടിച്ച നിലയില്‍.
നടവരമ്പ്: ഡോക്ടര്‍പടിക്ക് സമീപം ചിറവളവില്‍ പണിത വഴിയോര വിശ്രമകേന്ദ്രം കാടുപിടിച്ചു. പാതയോരങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2014 -ല്‍ പിഡബ്ല്യുഡി റോഡ്സ് വിഭാഗമാണ് മനോഹരമായ നടവരമ്പ് ചിറയുടെ എതിര്‍വശത്തായി 15 ലക്ഷം രൂപ ചെലവഴിച്ച് ഈ വിശ്രമകേന്ദ്രം പണിതത്. രണ്ട് സ്ഥലത്തായി തോടിനോട് ചേര്‍ന്നുള്ള ഭാഗം കമ്പി ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ടൈല്‍ വിരിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് വഴിപോകുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും സമീപവാസികള്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തു ചേരാനും സാധിക്കുന്ന ഒരിടമാണിത്.
ഇവിടമിപ്പോള്‍ കാടുപിടിച്ച് ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. പുല്ല് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് മൂലം കാല്‍നട യാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. അപകട സാധ്യതയും ഏറെയാണ്. കോണ്‍ക്രീറ്റ് റോഡുപണിയുടെ മുന്നോടിയായി ഇവിടെ ഉണ്ടായിരുന്ന വലിയ തണല്‍ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടെങ്കിലും വൈകുന്നേരങ്ങളില്‍ നാട്ടുകാരും വഴിയാത്രക്കാരും ഇവിടെ കാഴ്ചകള്‍ കണ്ട് ഇരിക്കാറുണ്ട്. കാടുപിടിച്ച് കിടക്കുന്നതിനാല്‍ മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ വിശ്രമകേന്ദ്രം പൊളിച്ചു മാറ്റപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്