പുല്ലൂരില്‍ കൃഷി ഉപകേന്ദ്രവും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട് പഞ്ചായത്തിന്റെ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച കൃഷി ഉപകേന്ദ്രവും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ ആശുപത്രിക്ക് മുന്‍വശം കൃഷി ഉപകേന്ദ്രവും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഉള്ളവര്‍ക്ക് കൃഷിഭവന്റെ പ്രവര്‍ത്തനം സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കൃഷി ഉപകേന്ദ്രവും സസ്യങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകളെ പറ്റി പഠിക്കുന്നതിനും പ്രതിരോധം മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ആയിട്ടുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ മുരിയാട് പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള കൃഷി ഉപകേന്ദ്രം ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കുന്നതാണ്. ആറുമാസത്തിന് ശേഷം പഞ്ചായത്തിന് സ്വന്തമായി ലഭിച്ച സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് വികസനകാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് അംഗം തോമാസ് തൊകലത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീരേഖ പഞ്ചായത്ത് അംഗങ്ങളായ മണി സജയന് സേവ്യര്‍ ആളൂക്കാരന്‍ റോസ്മി ജയേഷ് നിഖിതാ അനൂപ് ബ്ലോക്ക് എഡിഎ ഫാജി ത റഹ്മാന് സെക്രട്ടറി ശാലിനി എം കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്