ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് ടാക്സേഷന്‍ വിഭാഗം കുട്ടികള്‍ക്കായി ക്യാമ്പസ്പ്രേനെഴ്സ് എന്ന പേരില്‍ എന്റര്പ്രേനെഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് ടാക്സേഷന്‍ വിഭാഗം കുട്ടികള്‍ക്കായി ക്യാമ്പസ്പ്രേനെഴ്സ് എന്ന പേരില്‍ എന്റര്പ്രേനെഴ്സ് ഹബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രണബ് ജി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് ടാക്സേഷന്‍ വിഭാഗം കുട്ടികള്‍ക്കായി ക്യാമ്പസ്പ്രേനെഴ്സ് എന്ന പേരില്‍ എന്റര്പ്രേനെഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ മികച്ച സംരംഭകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ടാക്സേഷന്‍ വിഭാഗം ആരംഭിച്ച ക്യാമ്പസ്പ്രേനെഴ്സ് ഹബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രണബ് ജി നിര്‍വഹിച്ചു. ഇതിനോട് അനുബന്ധിച്ചു നടന്ന വണ്‍ ഡേ വര്‍ക്ക് ഷോപ്പില്‍ എന്റര്പ്രേനെര്ഷിപ് ഫോര്‍ സെല്‍ഫ് റിലീന്റ് ഫ്യൂചര്‍ എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ക്യാമ്പസ്പ്രേനെഴ്സിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ടാക്സേഷന്‍ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.എല്‍. ജോര്‍ജ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിസ് ഓഫീസര്‍ പി.വി. സുനിത, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, കോമേഴ്സ് പ്രഫഷണല്‍ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ഒ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ടാക്സേഷന്‍ വിഭാഗത്തിലെ സ്റ്റുഡന്റ് എന്റര്പ്രേനെര്സിന്റെ നൂതന സംരംഭങ്ങള്‍ പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്തു. അസിസ്റ്റന്റ് പ്രഫസര്‍ സി.എല്‍. ജിഷ നന്ദി അറിയിച്ചു.