റോഡുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം വൈദ്യുതി തൂണ് വഴിമാറിതരില്ലല്ലോ…
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ കട്ടവിരിക്കുന്നു. വലതുവശത്തെ വൈദ്യുതിക്കാല്‍ റോഡിനുള്ളിലാക്കി കട്ട ഇട്ടിരിക്കുന്നതും കാണാം.
ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ് കട്ടവിരിച്ചു
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ തകര്‍ന്ന ഭാഗത്ത് കട്ട വിരിക്കുന്ന ജോലി പുരോഗമിക്കുമ്പോള്‍ റോഡിലേക്ക് കയറി നില്ക്കുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപം. റോഡിന്റെ കിഴക്കെ അരികിലുള്ള മൂന്ന് വൈദ്യുതി കാലുകള്‍ റോഡിനകത്തായിട്ടാണ് നില്‍ക്കുന്നത്. ഇത് മാറ്റാതിരുന്നാല്‍ പിന്നീട് കാലുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യത്തില്‍ വിരിച്ച കട്ടകള്‍ മാറ്റേണ്ടിവരുമെന്നും അത് റോഡിന്റെ ഉറപ്പിനെ ബാധിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കട്ടവിരിക്കുന്നതിനായി ഇരുപത്തിരണ്ടര ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. വൈദ്യുതിക്കാലുകള് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടില്ല. എന്നാല്‍, നഗരസഭ ഇതിനായി കത്തു നല്കിയിട്ടുണ്ച്. ടൈലിടലിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതിനാല്‍ പുറ്റിങ്ങല്‍ റോഡിലുടെയും എംഎല്‍എ റോഡ്, ബൈപാസ് റോഡ് എന്നിവയിലൂടെയുമാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കാലങ്ങളായി തകര്‍ന്നു കുളമായ ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ് ടൈലിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനത്തിലാണ് മെറ്റല്‍ വിരിച്ചത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്