പുല്ലൂരില്‍ മാലിന്യജലം തള്ളിയതായി പരാതി
ഇരിങ്ങാലക്കുട- ചാലക്കുടി റോഡില്‍ പുല്ലൂര്‍ മിഷന് ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേര്‍ന്ന് മാലിന്യജലം തള്ളിയ നിലയില്‍.
നടപടി എടുക്കണമെന്ന് വ്യാപാരികള്‍
പുല്ലൂര്‍: മിഷന് ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേര്‍ന്ന് മാലിന്യജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യജലം തള്ളിയതെന്ന് കരുതുന്നതായി പരാതിയില്‍ പറയുന്നു. തിരക്കേറിയ ഇരിങ്ങാലക്കുട- ചാലക്കുടി റോഡിലാണ് മാലിന്യജലം കെട്ടിക്കിടക്കുന്നത്. വഴിയാത്രക്കാരും സമീപത്തെ വ്യാപാരികളും ദുസഹമായ ദുര്‍ഗന്ധമാണ് അനുഭവിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മന യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം, സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നല്കി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്