പോലീസ് ക്രൂരത, അനാസ്ഥ: ബിജെപി മാര്‍ച്ച് നടത്തി
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കും എതിരെ ബിജെപി തൃശൂര്‍ സൗത്ത് ജില്ല കമ്മിറ്റി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കും എതിരെ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി തൃശൂര്‍ സൗത്ത് ജില്ല കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പൂതംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കാട്ടുങ്ങച്ചിറയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ധര്‍ണ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ല ട്രഷറര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, ശ്യാംജി മാടത്തിങ്കല്‍, ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാകുളം, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുബീഷ്, കാര്‍ത്തിക സജയ്, വിനിത ടിങ്കു, റിമ പ്രകാശ്, സിബിന്, സെല്വന് മണക്കാട്ടുപടി, രാജേഷ് കൊട്ടാരത്തില്‍, വേണു, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആര്. രഞ്ജിത്ത്, ജിതീഷ് മോഹന്‍, കെ.എ. മനോജ്, കെ.ബി. അജയഘോഷ് എന്നിവര്‍ നേതൃത്വം നല്കി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്