ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്, കമ്മീഷന് ഏജന്റായ പ്രതി അറസ്റ്റില്‍
റയാന്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ ചാലക്കുടി പരിയാരം സ്വദേശിയില്‍ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശിയായ റയാന് വീട്ടില്‍ റയാനെ(25) നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് ബാംഗ്ളൂര്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് ചെയ്യുന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചര്‍,വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യല്‍ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ട്രേഡിംഗ് നടത്തുന്നതിലേക്കായി അക്ഷയ് രാജ് , വിഷ്ണുലാല്‍, അമൃത രാജന്, വിഗ്നേഷ് ചന്ദ്രന് എന്നിവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് 18,96,000 രൂപ അയപ്പിച്ചു. ഇക്കാര്യത്തിന് കമ്മീഷന് വാങ്ങിയതിനാണ് റയാനെ അറസ്റ്റ് ചെയ്തത്. സൈബര്‍ എസ്എച്ച്ഒ.പി.എസ്. സുജിത്ത്,
സബ്ബ് ഇന്‍സ്പെക്ടര്‍ കെ.വി. ജസ്റ്റിന്, സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. ശ്രീനാഥ്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീയേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്