കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി
സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റി കെട്ടിടം.
ഇരിങ്ങാലക്കുട: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനംനിര്‍ത്തി. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റിയുടെ കെട്ടിടം വിറ്റതോടെയാണ് നാലു വര്‍ഷത്തിലേറെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് താഴുവീണത്. ഓഗസ്റ്റിലാണ് ഹോട്ടല്‍ അടച്ചത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപം ഠാണ റോഡിലെ തെക്കേ അങ്ങാടിയിലുള്ള മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റി കെട്ടിടത്തിലായിരുന്നു സിവില്‍ സപ്ലൈസും ഓട്ടോ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി സുഭിക്ഷ ഹോട്ടല്‍ നടത്തിയിരുന്നത്. ആരംഭത്തില്‍ 20 രൂപയ്ക്കായിരുന്നു ഊണ് ലഭിച്ചിരുന്നത്.
പിന്നീട് നിരക്ക് 30 രൂപയായി. ഒരു ഊണിന് സര്‍ക്കാര്‍ അഞ്ചുരൂപ സബ്സിഡിയായും നല്‍കിയിരുന്നു. പ്രതിദിനം 350ലേറെ പേരാണ് ഇവിടെനിന്ന് ഭക്ഷണംകഴിച്ചിരുന്നത്. ഓട്ടോ തൊഴിലാളികള്‍, നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും നിര്‍മാണമേഖലകളിലും ചെറിയ ജോലികള്‍ ചെയ്യുന്നവര്‍, തൊഴില്‍തേടി നഗരത്തിലെത്തുന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങി വലിയൊരു വിഭാഗത്തിന് കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം ലഭിക്കുന്ന ഇടമായിരുന്നു സുഭിക്ഷ ഹോട്ടല്‍. പാര്‍സല്‍ ഭക്ഷണം 35 രൂപയ്ക്കാണ് നല്‍കിയിരുന്നത്. കെട്ടിടം വിറ്റത് ഹോട്ടലിന്റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായെങ്കിലും പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലല്ല അധികൃതര്‍. ക്രൈസ്റ്റ് കോളജ്- എകെപി ജംഗ്ഷന് റോഡില്‍ ഹോട്ടലിനായി പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈകാതെ സഭിക്ഷ ഹോട്ടല്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റി ഭാരവാഹികള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു