റോട്ടറി സെന്‍ട്രല്‍ ക്ലബിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബിന്റെ 2020-21 കാലഘട്ടത്തിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു പെഡല്‍ ടു സ്കൂള്‍ പ്രൊജക്ട് പ്രകാരം സൈക്കിളുകള്‍ വിതരണം ചെയ്താണു റോട്ടറി ക്ലബ് ഈ വര്‍ഷത്തെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ക്ലബ് പ്രസിഡന്റ് ടി.ജെ. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. മധുസൂദനന്, മറ്റു ക്ലബ് ഭാരവാഹികളായ ടി.പി. സെബാസ്റ്റ്യന്‍, ഷാജു ജോര്‍ജ്, പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം