ഹരിത വിപ്ലവം തീര്‍ത്ത് ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലഘട്ടത്തിലും യുവജങ്ങള്‍ക്കു കൂടുതല്‍ കാര്‍ഷിക മേഖലയിലേക്കു ശ്രദ്ധ ചെലുത്തുന്നതിനായി പ്രചോദനം നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതിയുടെ ഹരിതം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഏഴു ലക്ഷത്തോളം വില വരുന്ന 6000 ഹരിത കിറ്റുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് ജെറാള്‍ഡ് ജേക്കബ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ, ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചക്കേടത്ത്, വൈസ് ചെയര്‍പേഴ്സണ്‍ അലീന ജോബി, സിന്‍ഡിക്കേറ്റ് അംഗം ഡെല്‍ജി ഡേവിസ്, സെനറ്റ് മെമ്പര്‍ ഡേവിഡ് ബെന്‍ഷര്‍, വനിതാ വിംഗ് കണ്‍വീനര്‍ ഡിംബിള്‍, ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് നിഖില്‍, മേഖല വൈസ് പ്രസിഡന്റ് അരീന, ജോയിന്റ് സെക്രട്ടറി ഹെന്ന എന്നിവര്‍ നേതൃത്വം നല്കി.

മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു