കേരളകര്‍ഷകസംഘം ധര്‍ണ നടത്തി

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്കു ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടും, കേന്ദ്രം കേരളത്തിനു നല്‍കാനുള്ള കുടിശിക 1000 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടും കേരള കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവി വേതോടി അധ്യക്ഷത വഹിച്ചു. കാറളം ലോക്കല്‍ സെക്രട്ടറി എ.വി. അജയന്, ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘം പ്രസിഡന്റ് കെ.കെ. ഷൈജു, പഞ്ചായത്ത് മെമ്പര്‍ കെ.വി. ധനേഷ് ബാബു, ഏരിയാ ട്രഷറര്‍ ഹരിദാസ് പട്ടത്ത്, വിഎഫ്പിസികെ കാറളം മേഖലാ പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.