ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സഹജീവി സ്നേഹത്തിന്റെ മാതൃകയാകുന്നു: ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍
2020-21 വര്‍ഷത്തെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കു കാരുണ്യസ്പര്‍ശം 2020 പദ്ധതി ഉദ്ഘാടനം ചെയ്തു. നിര്‍ധനയായ രോഗിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കു സാമ്പത്തിക സഹായം നല്‍കിയും, എല്ലാ മാസവും നല്കുന്ന ഡയാലിസിസിനുള്ള സാമ്പത്തിക സഹായവും നല്‍കിയുമാണു ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് കാരുണ്യസ്പര്‍ശം 2020 സേവനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 600 ഓളം രോഗികള്‍ക്കു കാരുണ്യസ്പര്‍ശം 2020 പദ്ധതിയുടെ സേവനം ലഭിക്കും. സൗജന്യ മരുന്നുകളും മറ്റു ചികിത്സാ സഹായങ്ങളും ഇതുവഴി ലഭ്യമാവും.
ലയണ്‍സ് ക്ലബ് ഹാളില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2020-21 വര്‍ഷത്തെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, തോമാച്ചന് വെള്ളാനിക്കാരന്‍, റീജണല്‍ ചെയര്മാന് ബാബു കൂവ്വക്കാടന്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ഭാരവാഹികളായ അഡ്വ. ജോണ്‍ നിധിന് തോമസ്, ജോണ്‍ തോമസ്, പോള്‍ മാവേലി എന്നിവര്‍ പ്രസംഗിച്ചു.