മരം മുറിച്ചവര്‍ക്കെതിരെ നടപടി എടുക്കണം: ബിഡിജെഎസ്
ഹിന്ദു ധര്‍മ പ്രകാശിനി സമാജം വക ക്ഷേത്രത്തിലെ മുന്‍വശത്തെ ആല്‍മരം ഭാഗികമായും സ്കൂള്‍ കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന നിരവധി മരങ്ങള്‍ പൂര്‍ണമായും വെട്ടി മാറ്റിയതിലും പ്രതിഷേധം കനക്കുന്നു. നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം 30 ഓളം വിവിധ ഇനത്തില്‍പ്പെട്ട ഔഷധ പ്രാധാന്യമുള്ള മരങ്ങള്‍ വെട്ടി മാറ്റിയിട്ടുണ്ട്. സമാജം വക സ്കൂളിലെ കുട്ടികള്‍ക്കു ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീദേവി ടീച്ചര്‍ നേതൃത്വം നല്കി വെച്ചു പിടിപ്പിച്ച മരങ്ങളാണു ഏറെയും വെട്ടി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രീയുടെ സഹകരണത്തോടെയാണു നക്ഷത്രവനം പദ്ധതി സ്കൂളില്‍ നടപ്പിലാക്കിയത്.
ശിവകുമാരേശ്വര ക്ഷേത്രത്തിന്റെ മുന്‍വശത്തെ പുരാതനമായ ആല്‍മരത്തിന്റെ ചില്ലകള്‍ അപകടഭീഷണി പറഞ്ഞ് വെട്ടിമാറ്റി അംഗഭംങ്കം വരുത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിന്റെയോ സോഷ്യല്‍ ഫോറസ്ട്രീയുടെയോ വിദ്യാഭ്യാസവകുപ്പിന്റെയോ നിയമപരമായ യാതൊരു അനുമതിയും സമാജം ഭാരവാഹികള്‍ നേടിയിട്ടില്ല. ഈ വിഷയത്തില്‍ കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ബിഡിജെഎസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മുന്‍ എച്ച്ഡിപി സമാജം ട്രഷററുമായ എ.ആര്. ജയചന്ദ്രന് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം