ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്സ് 2008-11 ബാച്ചും
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂര്‍വവിദ്യാര്‍ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി എല്‍എഫ് കോണ്‍വെന്റ് സ്കൂളിനു മൊബൈല്‍ ഫോണുകള്‍ നല്കി. സ്കൂളിലെ കുട്ടികളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തവനിഷ് ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ മൊബൈല്‍ ഫോണ്‍ എല്‍എഫ് കോണ്‍വെന്റ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസിനു കൈമാറി. ബികോം ബാച്ചിനെ പ്രതിനിധീകരിച്ചു എവിന്‍ വിന്‍സണ്‍ തൊഴുത്തുംപറമ്പിലും അരുണ്‍ ആന്റണ്‍ അശോകും തവനിഷ് സംഘടനയെ പ്രതിനിധീകരിച്ചു സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മൂവിഷ് മുരളിയും സന്നിഹിതരായിരുന്നു.