മൂര്‍ക്കനാട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുള്ളതിനാല്‍ മുഖ്യമന്ത്രി രാജിവെച്ചു പുറത്തു പോകണമെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടു മൂര്‍ക്കനാട് സെന്ററില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ഇരിങ്ങാക്കുട കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധര്‍ണയില്‍ ബൂത്ത് പ്രസിഡന്റുമാരായ ടി.എം. ധര്മരാജന്, റപ്പായി കോറോത്തുപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം സെക്രട്ടറി പി.ഒ. റാഫി, മഹിള കോണ്‍ഗ്രസ് പ്രതിനിധി തങ്കം കുമാരന്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോസ് ചെറിയാന്, കെ.എസ്. ചന്ദ്രന്, സെബാസ്റ്റ്യന്‍ കള്ളാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി