സര്‍വീസ് സഹകരണ ബാങ്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

പൂമംഗലം: സര്‍വീസ് സഹകരണ ബാങ്ക് എസ്എസ്എല്‍സി, പ്ലസ് ടു തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്കി ആദരിച്ചു. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. വിദ്യാതരംഗിണി മൊബൈല്‍ ഫോണ്‍ വായ്പാ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നമിത വി. മേനോന്, ഭരണസമിതി അംഗം ഷീജു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.