ഡിവൈഎഫ്ഐ വേളൂക്കര വെസ്റ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
വേളൂക്കര: പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷിനെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച ഇരിങ്ങാലക്കുട പോലീസ് എഎസ്ഐയുടെ നടപടിയില്‍ ഡിവൈഎഫ്ഐ വേളൂക്കര വെസ്റ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ്, ബിജെപി കൂട്ടുകെട്ടിന്റെ ഗൂഢാലോചനയുടെ ഭാഗമായി ക്രിമിനല്‍ കുറ്റം ചെയ്ത ജോസി ജോസ് എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രതിഷേധ സമ്മേളനം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്റ് അക്ഷയ് സുഗതന് അധ്യക്ഷത വഹിച്ചു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം ടി.എസ്. സജീവന് മാസ്റ്റര്‍, സെക്രട്ടറി കെ.എസ്. സുമിത്ത്, മേഖല ജോയിന്റ് സെക്രട്ടറി വി.എച്ച്. സഫീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം