കോവിഡ് ബാധിച്ച് കടുപ്പശേരി സ്വദേശി മുംബൈയില് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് കടുപ്പശേരി സ്വദേശി മുംബൈയില് വച്ച് മരിച്ചു. കടുപ്പശേരി ചിറ്റിലപ്പിള്ളി കോക്കാട്ട് പൈലന് മകന് ജോര്ജിന്റെ ഭാര്യ റോസി(54) ആണ് മരിച്ചത്. 12 ദിവസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു. തിങ്കളാഴ്ച 12 മണിയോടെയാണ് മരണം സംഭവിച്ചത്. വര്ഷങ്ങളായി കുടുംബസമേതം മുംബൈയില് താമസിക്കുന്ന ഇവര് ഒരു വര്ഷം മുമ്പാണ് നാട്ടില് വന്ന് മടങ്ങിയത്. മക്കള്-ഗ്ലിസ്റ്റന്, ഗാല്വിന്, ഗ്ലോറിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് മുംബൈ മീരാ റോഡിലുള്ള സെന്റ് തോമാസ് പള്ളി സെമിത്തേരിയില് നടക്കും. പുതുക്കാട് നങ്ങിണി കുടുംബാംഗമാണ് പരേത.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
എം.ഓ. ജോണ് അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്വീസസ് ലീഗ് വാര്ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര് പൂര്വ വിദ്യാര്ഥിനി സംഗമം