ശാസ്ത്രരംഗം ക്ലബ് നടത്തിയ മത്സരങ്ങളില്‍ വിജയികളായവരെ ആദരിച്ചു

ഇരിങ്ങാലക്കുട: ഉപജില്ലയിലെ ശാസ്ത്രരംഗം ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായവരെ ആദരിച്ചു. ഓണ്‍ലൈനായും ഓഫ്ലൈനായും ഇരിങ്ങാലക്കുട ഉപജില്ലയില്‍ നടത്തിയ വീട്ടിലൊരു പരീക്ഷണം, പ്രൊജക്ട്, ഗ്രന്ഥാസ്വാദനം, ജീവചരിത്രക്കുറിപ്പ്, ശാസ്ത്രലേഖനം, പ്രാദേശിക ചരിത്രരചന, പ്രവൃത്തിപരിചയം, ഗണിതാശയ അവതരണം തുടങ്ങിയ മത്സരങ്ങളില്‍ വിജയിച്ചവരെയാണ് ആദരിച്ചത്. 400 പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് ഇരിങ്ങാലക്കുട അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ ഉപഹാരങ്ങള്‍ സമ്മാനിച്ചു. എച്ച്എം ഫോറം കണ്‍വീനര്‍ റാണി ജോണ്‍ അധ്യക്ഷത വഹിച്ചു. ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ബി. അസീന, ശാസ്ത്രരംഗം കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.