തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി തുടങ്ങി
ഇരിങ്ങാലക്കുട: നഗരസഭ 35-ാം വാര്‍ഡിനെ പച്ചക്കറിയില്‍ സ്വയംപര്യാപ്തത വരുത്തുക എന്ന ലക്ഷ്യത്തോടെ വാര്‍ഡില്‍ തരിശു ഭൂമിയായി കിടന്ന അര ഏക്കറോളം സ്ഥലത്തു തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി തുടങ്ങി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘടനം നിര്‍വഹിച്ചു. വാര്‍ഡിലെ കിഴക്കൂടന്‍ പുഷ്പാഗതനാണു കൃഷി ചെയ്യുവാനുള്ള സ്ഥലം താല്‍ക്കാലികമായി വിട്ടുനല്‍കിയത്. വെണ്ട, വഴുതന, പാവയ്ക്ക, പയര്‍, ചീര, കുമ്പളം, വെള്ളരി, പൊട്ടുവെള്ളരി തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷമയം കലര്‍ന്ന പച്ചക്കറികളില്‍ നിന്നും നമ്മുടെ നാട്ടില്‍ നമ്മള് കൃഷി ചെയ്തു ലഭിക്കുന്ന വിഷരഹിത പച്ചക്കറികള്‍ നമ്മുടെ വീടിന്റെ അടുക്കളയില്‍ എത്തിക്കുക എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വാര്‍ഡിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇത്തരം 18 കൃഷിയിടങ്ങള്‍ തയാറാക്കും. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. പൊറത്തിശേരി കൃഷി ഓഫീസര്‍ ആന്‍സി, തൊഴലുറപ്പ് മാറ്റ് ബീന കാടശേരി, വി.എസ്. സജി എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ എഡിഎസ് മെമ്പര്‍ സുനിത പ്രദീപ്, ഐ.ആര്. ബൈജു, എം.എ. അഭിജിത്ത്, കെ.ബി. മാഹിന്‍ എന്നിവര്‍ നേതൃത്വം നല്കി.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി