കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
ഇരിങ്ങാലക്കുട: മഠത്തിക്കര ജംഗ്ഷനു സമീപം കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. താണിശേരി ചുങ്കം സ്വദേശി കൂനന്‍ വീട്ടില്‍ ഫ്രെഡിയുടേതാണ് കാര്‍. അപകടത്തില്‍ ഫ്രെഡിയുടെ ഭാര്യ ബ്ലെസിക്കു സാരമായി പരിക്കേറ്റു. നെടുമ്പാശേരി വിമാനതാവളത്തില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.