കെ-റെയില്‍ വേണ്ട, കേരളം മതി; തുറവന്‍കാട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ
പുല്ലൂര്‍: ‘കെ-റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി തുറവന്‍കാട് പ്രതിഷേധ ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, സെക്രട്ടറി എബിന് ജോണ്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കെ.എ. ഗംഗാദേവി, എന്‍.എല്‍. ജോണ്സണ്, മണ്ഡലം സെക്രട്ടറിമാരായ കെ.കെ. വിശ്വനാഥന്, തുഷം സൈമണ്‍, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, ജിനി സതീശന്, നിത അര്ജുനന്, ബൂത്ത് പ്രസിഡന്റ് പി.ഐ. പവിത്രന്, വാര്‍ഡ് പ്രസിഡന്റ് ബൈജു കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.