ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് വേലൂര്‍ എസ്എന്‍ ഹൈസ്കൂളിന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് വേലൂര്‍ എസ്എന്‍ ഹൈസ്കൂളിന്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പരിസ്ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേലൂര്‍ എസ്എന്‍ ഹൈസ്കൂളിലെ കുട്ടികള്‍ കഴിഞ്ഞ വര്‍ഷം 100 കണക്കിനു പ്ലാവ്, മാവ് തൈകളാണു നട്ടു വളര്‍ത്തി പരിപാലിച്ചത്. കുട്ടികളില്‍ കൃഷിയുടെ പാഠം പതിയുന്നതിനായി സ്കൂള്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്നു അവാര്‍ഡ് കമ്മിറ്റി പറഞ്ഞു. ക്രൈസ്റ്റ് കോളജില്‍ വെച്ചു നടന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.സി. ബാബു പുരസ്കാരം സമ്മാനിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. സിഎംഐ പ്രിയര്‍ ജനറല്‍ ഫാ. ഡോ. തോമസ് ചാത്തംപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, സെക്രട്ടറി ഡോ. സുബിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.