കൊറ്റനല്ലൂര്‍ ഫാറ്റിമ മാത ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ ഫാറ്റിമ മാത ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ ഫാറ്റിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടികയറി. ഫാ. പോളി കണ്ണൂക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന് ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച്വക്കല് എന്നിവക്ക് ഫാ. അലോഷ്യസ് കാര്‍മികത്വം വഹിക്കും. ഒമ്പതിന് വീടുകളിലേക്ക് ആരംഭിക്കുന്ന അമ്പ്വള എഴുന്നള്ളിപ്പ് പ്രദക്ഷിണം രാത്രി പത്തിന് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 16ന് രാവിലെ 6.30ന് ദിവ്യബലി. പത്തിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് മാള പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബിനീഷ് കോട്ടയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വില്സന് തറയില്‍ സിഎംഐ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. മരിച്ചവരുടെ ഓര്‍മദിനമായ 17ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന അങ്ങാടി അമ്പ് പത്തിന് പള്ളിയില്‍ സമാപിക്കും. എട്ടാമിടമായ 23ന് രാവിലെ 6.30ന് ദിവ്യബലി. പത്ത് മണിയുടെ ദിവ്യബലി, സന്ദേശം, ലദ്ദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവക്ക് ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോള്‍ എ. അമ്പൂക്കന്, കൈക്കാരന്മാരായ പാറയ്ക്ക ദാവീദ് പീറ്റര്‍, ചിറയത്ത് പാടത്തിപറമ്പില്‍ സേവ്യര്‍, എടപ്പിള്ളി സെന്‍സ്ലാവോസ് ജോസ്, ജനറല്‍ കണ്‍വീനര്‍ സ്പിന്റോ വര്‍ഗീസ് ചെരടായി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.