ഊരകം സിഎൽസി റൂബി ജൂബിലി സമാപിച്ചു

ഊരകം: സിഎൽസിയുടെ ഒരു വർഷം നീണ്ടുനിന്ന റൂബിജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപനം രൂപത പ്രൊമോട്ടർ ഫാ. സിബു കള്ളാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർമാരായ സിസ്റ്റർ ലിസ്യൂ മരിയ, തോമസ് തത്തംപിള്ളി, പ്രസിഡന്റ് ജോഫിൻ പീറ്റർ, ഭാരവാഹികളായ ഹെന്ന റോസ് ജോൺസൺ, എഡ്വിൻ നിക്സൺ, അനാലിയ ഷാജി, റിജിൻ റോബർട്ട്, ജെസ്നോ ജോസഫ്, ജോയൽ ബാബു എന്നിവർ പ്രസംഗിച്ചു.