അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് ; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ജേതാക്കൾ
കല്ലേറ്റുംകര: മുഗൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഡേതാക്കളായി.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്സി വലപ്പാട് ടീമിനെ പരാജയപ്പെടുത്തി. ക്ലബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവഹിച്ചു. വനിതാ ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിച്ച മലയാളി വനിത ലളിത ലോഹിതാസൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വാർഡ് മെമ്പർ ടി.വി. ഷാജു, സിസ്റ്റർ എൽസി കോക്കാട്ട്, പോൾ കോക്കാട്ട് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ ഇന്റർനാഷണൽ ഫുട്ബോളർ സി.സി. ജേക്കബ്, മാച്ച് കമ്മീഷണർ ഡെന്നി ജേക്കബ്, ബിവിഎം ഹൈസ്കൂൾ കല്ലേറ്റുംകരയിലെ മുൻകായിക അധ്യാപകൻ എൻ.എൽ. തോമസ് മാസ്റ്റർ, ടൂർണമെന്റ് സ്പോൺസേർസ് ഷാജു വാലപ്പൻ, തോമസ് വാഴപ്പള്ളി, ജോൺ ഡേവിസ് മഡാന ജോയ്സൺ ആചാണ്ടി, സി.ജി. ജസ്റ്റിൻ എന്നിവരെ ആദരിച്ചു. ബെസ്റ്റ് എമർജിംഗ് പ്ലേയർ നേഹ, ബെസ്റ്റ് ഡിഫൻഡർ അതുല്യ (ഇരുവരും എഫ്സി വലപ്പാട്,) ബെസ്റ്റ് പ്ലെയർ അഭിരാമി, ബെസ്റ്റ് ഫോർവേഡ് അബിഗേൾ, ബെസ്റ്റ് ഗോൾകീപ്പർ ആരതി (മൂവരും സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട) എന്നിവരെ മന്ത്രി പ്രത്യേകം ആദരിച്ചു. സെക്രട്ടറി കെ.കെ. റോബി സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി ബൈജു മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം