മത്സ്യ ബന്ധന മേഖലയ്ക്ക് വിഷു കൈനീട്ടം, മുരിയാട് കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും: ഡോ.ആർ. ബിന്ദു

മത്സ്യ ബന്ധന മേഖലയ്ക്ക് വിഷു കൈനീട്ടം, മുരിയാട് കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും: ഡോ.ആർ. ബിന്ദു
മുരിയാട്: മുരിയാട് കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ചെറുകിട മത്സ്യ ബന്ധന തൊഴിലാളികൾക്ക് വിഷു കൈനീട്ടവും ആയി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധന വലയും വള്ളവും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മുരിയാട് കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മുരിയാടിന്റെ കാർഷിക സാധ്യത വിപുലപ്പെടുത്താൻ പച്ചക്കുടയിൽ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിചു കൊണ്ട് മത്സ്യ കൃഷി നടത്തണം എന്നും മന്ത്രി നിർദേശിച്ചു. മുരിയാട് റോഡ് വികസനം എംഎൽഎ ഫണ്ട് ഉപയോഗിച്ചും സംസ്ഥാനത്തിന്റെ മറ്റു വിഹിതം ഉപയോഗിച്ചും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും മത്സ്യബന്ധന വലയും വള്ളവും വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പച്ചക്കുട പദ്ധതിയും, ഗ്രീൻ മുരിയാട് പദ്ധതിയുടെയും ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 .70 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളവും വലയും വിതരണം ചെയ്തത്. 5 ഫൈബർ വള്ളവും, 28 പേർക്ക് വലയും ആണ് വിതരണം ചെയ്തത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന പദ്ധതി വിശദീകരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, കെ.യു. വിജയൻ, ഭരണസമിതി അംഗങ്ങളായ നിതാ അർജുനൻ, എ.എസ്. സുനിൽ കുമാർ, നിജി വത്സൻ, നിഖിത അനൂപ്, മനീഷ മനീഷ്, എ.ഡി.എ മിനി എസ്, ഫിഷറീസ് ഉദ്യോഗസ്ഥരായ വസന്തകുമാരി, അനിൽകുമാർ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.