പ്രാഗ്മ കമ്മിറ്റഡ് ലോങ് ലാസ്റ്റിങ്ങ് ലവ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത്
ഇരിങ്ങാലക്കുട: സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നല്കുന്ന പ്രാഗ്മ കമ്മിറ്റഡ് ലോങ് ലാസ്റ്റിങ്ങ് ലവ് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു. സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും, സംവിധാനവും കെ.ജെ. ഫിലിപ്പാണ് നിര്‍വഹിക്കുന്നത്. സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖതാരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു. ക്യാമറ, എഡിറ്റിംഗ് എ.എസ്. സനൂപ്, ഗാനരചന, സംഗീതം ഫെമിന്‍ ഫ്രാന്‍സിസ്, ആലാപനം സിദ്ധാര്‍ത്ഥ് ശങ്കര്‍, കൊറിയോഗ്രാഫി ബിനീഷ് കുമാര്‍ കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര് സൈജു വാതുകോടത്ത്, മേക്കപ്പ് ഷിനു മുതുകുളം, പിആര്‍ഒ റഹീം പനവൂര്‍, ക്യാമറ സഹായികള്‍ കൃഷ്ണ.കെ.സഹദേവ്, ഗോഡ്വിന് ടൈറ്റസ്, ശ്രീജിത്ത് ശങ്കര്‍. ചിത്രത്തിന്റെ ഡിസൈന്‍സ് ഡിമീഡിയയും, പരസ്യം യൂണിവേഴ്സല്‍24ണ്മ7 ന്യൂസും കൈകാര്യം ചെയ്യുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം