ക്രൈസ്റ്റ് കോളജില്‍ ഗണിതശാസ്ത്ര ഗവേഷണ കേന്ദ്രം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്രഗവേഷണ കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്ര ഗവേഷണ കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, പ്രഫ. ഷീബ വര്‍ഗ്ഗീസ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. വി. സീന, ഐക്യൂഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ എന്നിവര്‍ സംസാരിച്ചു.